marquee

പ്രവേശനോത്സവം മാട്ടൂൽ പഞ്ചായത്ത് തല ഉദ്ഘാടനം സി.എം.എൽ.പി.സ്കൂളിൽ മാട്ടൂൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഖൈറുന്നീസ സി.എച് പഠനോപകരണ കിറ്റ് വിതരണം നടത്തിക്കൊണ്ടു നിർവ്വഹിച്ചു.

marquee2

10.06.2013 ന് (6th Working Day) സ്‌കൂളിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ യു.ഐ.ഡി ഡാറ്റാ എന്‍ട്രി സൈറ്റില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. Last Date: 30/06/2013.

Sunday 23 June 2013

Pre Matric Scholarship for students 2013-14


Pre Metric Scholarship for students belonging to Minority Communities 2013-14





വരുമാനം തെളിയിക്കുന്നതിന് വില്ലേജ് ഓഫീസര്‍ നല്‍കുന്ന വരുമാനസര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. അവസാന തീയതി 31-7-2013

Wednesday 19 June 2013

ജൂൺ 19  വായനാദിനം

             

                   കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കംകുറിച്ച വ്യക്തിയാണ് പി.എൻ.പണിക്കർ . ആലപ്പുഴ ജില്ലയിൽ നീലമ്പേരൂരിൽ ഗോവിന്ദപിള്ളയുടെയും ജാനകിയമ്മയുടെയും മകനായി 1909 മാർച്ച് 1 തീയതി പുതുവായിൽ നാരായണ പണിക്കർ ജനിച്ചു. അദ്ധ്യാപകനായിരുന്നു. 1995 ജൂൺ 19 ന് അന്തരിച്ചു. അദ്ദേഹത്തിന്റെ ചരമദിനം വായനാദിനമായി ആചരിക്കുന്നു. ജൂൺ 19 മുതൽ ഒരാഴ്ചക്കാലം വായനവാരമായും ആചരിക്കുന്നുണ്ട്.

            ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ നായകൻ, കാൻഫെഡിന്റെ സ്ഥാപകൻ തുടങ്ങി ഒട്ടനവധി സംഭാവനകൾ മലയാളത്തിനു നൽകി. ഒരു സാധാരണ ഗ്രന്ഥശാലാ പ്രവർത്തകനായി പ്രവർത്തനം തുടങ്ങിയ അദ്ദേഹത്തിന്റെ അഹോരാത്രമുള്ള പ്രവർത്തനത്തിന്റെ ഫലമായാണ് കേരള ഗ്രന്ഥശാല സംഘം സ്ഥാപിതമാകുന്നത്. ആയിരക്കണക്കിന് ഗ്രന്ഥശാലകളെ സംഘത്തിന്റെ കീഴിൽ കൊണ്ടുവരാനും അദ്ദേഹത്തിന് കഴിഞ്ഞു. 


വൈക്കം മുഹമ്മദ്‌ ബഷീറിന്റെ "വിശപ്പ്" എന്ന പുസ്തകം സ്കൂള്‍ അസംബ്ലിയില്‍ പരിചയപ്പെടുത്തുന്നു 


 

 സ്കൂള്‍ ലൈബ്രറിയിലെ പുസ്തകങ്ങള്‍ കുട്ടികള്‍ പരിചയപ്പെടുന്നു




കുട്ടികള്‍ക്കായി നടത്തിയ വായനാ മത്സരത്തില്‍ നിന്ന് 

Monday 17 June 2013

പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പ്

                 പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പരിധിയിലുളള വിദ്യാലയങ്ങളിലെ ഒന്ന് മുതല്‍ പത്ത് വരെ ക്ലാസുകളില്‍ പഠിക്കുന്ന ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ടവര്‍ക്ക് പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷയില്‍ രക്ഷാകര്‍ത്താവിന്റെ വരുമാന സര്‍ട്ടിഫിക്കറ്റ് വില്ലേജ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തി നല്‍കണമെന്ന വ്യവസ്ഥ റദ്ദാക്കി. അപേക്ഷകള്‍ മുന്‍കാലങ്ങളിലെപോലെ നല്‍കിയാല്‍ മതി.

Friday 14 June 2013

ഡ്രൈ ഡേ

                  ലോകത്ത്  ഏറ്റവും അപകടകാരികകളായ ജീവികളുടെ കൂട്ടത്തില്‍ പെടുത്തുന്ന ഒരു ജീവിയാണ്  കൊതുക് . ഡങ്കിപ്പനി ,ചിക്കന്‍ഗുനിയ , മഞ്ഞപ്പനി ഇങ്ങനെ ധാരാളം രോഗങ്ങള്‍ കൊതുകുകള്‍ പരത്തുന്നു. ഈ രോഗങ്ങള്‍ക്കെതിരെ ബോധവല്‍കരണം നടത്തുന്നതിന്റെ ഭാഗമായി പരിസരം മാലിന്യവിമുക്തമാക്കുന്നതിനായി ( 14-06-2013 ) പ്രതിജ്ഞ എടുത്തു.  ഡ്രൈ ഡേ ആയി സ്കൂളില്‍ വെള്ളിയാഴ്ചയും വീടുകളില്‍ ഞായറാഴ്ചയും ആചരിക്കാന്‍   നിര്‍ദ്ദേശങ്ങള്‍ നല്‍കി.

പരിസരം മാലിന്യവിമുക്തമാക്കുന്നതിനായി അസംബ്ലിയില്‍ പ്രതിജ്ഞ എടുക്കുന്നു

പ്രതിജ്ഞക്കായി  ഇവിടെ ക്ലിക്ക് ചെയ്യുക

           


Thursday 13 June 2013

തസ്തിക നിര്‍ണയം 2013-14

                 സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ഈ വര്‍ഷം (2013-14) തസ്തിക നിര്‍ണയം നടത്തുന്നത് സ്‌കൂള്‍ കുട്ടികളുടെ യു.ഐ.ഡി. അടിസ്ഥാനമാക്കിയാണ്. ഓരോ സ്‌കൂളിലേയും തസ്തിക നിര്‍ണയം നടത്തുന്നതിനായി ഈ അധ്യയന വര്‍ഷത്തെ ആറാം പ്രവര്‍ത്തി ദിവസം (10.06.2013) സ്‌കൂളിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികളുടെ വിശദാംശങ്ങള്‍ ഓണ്‍ലൈനില്‍ ഉള്‍പ്പെടുത്തുന്നതിന് വിദ്യാഭ്യാസ വകുപ്പ് സൗകര്യമൊരുക്കി. സ്‌കൂളുകള്‍ക്ക് http://210.212.24.33/uid2013/എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈന്‍ എന്‍ട്രി നടത്താം. സ്‌കൂളുകള്‍ക്ക് വിശദാംശങ്ങള്‍ ഓണ്‍ലൈനില്‍ ഉള്‍പ്പെടുത്തുന്നതിന് ജൂണ്‍ 20 വരെയും സ്‌കൂളുകള്‍ ഉള്‍പ്പെടുത്തുന്ന വിശദാംശങ്ങള്‍ പരിശോധിച്ച് ഉറപ്പുവരുത്തുന്നതിന് വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് ജൂണ്‍ 24 വരെയും സമയം നല്‍കിക്കൊണ്ട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചു. കുട്ടികളുടെ വിവരം ഓണ്‍ലൈനില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഈ പ്രവര്‍ത്തനം സമയബന്ധിതമായി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍മാരും വിദ്യാഭ്യാസ ഓഫീസര്‍മാരും പൂര്‍ത്തിയാക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എ.ഷാജഹാന്‍ അറിയിച്ചു.

യു.ഐ.ഡി.അധിഷ്ഠിത തസ്തിക നിർണ്ണയം: മാർഗ്ഗനിർദ്ദേശങ്ങൾ 



Monday 10 June 2013


പ്രീമെട്രിക് സ്കോളര്‍ഷിപ്പ്‌ 

                പ്രീമെട്രിക് സ്കോളര്‍ഷിപ്പ്‌ അപേക്ഷിക്കുമ്പോള്‍ വില്ലേജ് ഓഫീസര്‍ അനുവദിച്ച വരുമാന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. ഉത്തരവ് നമ്പര്‍ N2/22494/13/DPI Dt 17/05/2013. അര്‍ഹതയില്ലാത്തവര്‍ വരുമാനം കുറച്ചു കാണിച്ച്‌ അര്‍ഹതയുള്ള പാവങ്ങള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യം തട്ടിയെടുക്കുനത് ശ്രദ്ധയില്‍ പെട്ടതായി ഉത്തരവില്‍ പറയുന്നു ..

ഉത്തരവിനായി ഇവിടെ ക്ലിക്ക് ചെയ്യുക


Wednesday 5 June 2013

ജൂണ്‍ 5 ലോക പരിസ്ഥിതി ദിനം

 

 സ്കൂൾ അസംബ്ലി

 

കുട്ടികൾക്ക് പരിസ്ഥിതി സന്ദേശം ഉൾപ്പെടുത്തിയ ബാഡ്ജ് വിതരണം ചെയ്യുന്നു



  പരിസ്ഥിതി  സംരക്ഷണ  പ്രതിജ്ഞയെടുക്കുന്നു

 


 സ്കൂൾ ഹെഡ് മിസ്ട്രെസ്  കെ.കെ ശ്യാമള  സ്കൂൾ  മുറ്റത്ത്‌  വൃക്ഷത്തൈ നടുന്നു.കുട്ടികളുടെ പങ്കാളിത്തത്തോടെ പരിസ്ഥിതി  ദിനവുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ തയ്യാറാക്കി .പരിസ്ഥ്തി ഗാനാലാപനവും C.D പ്രദർശനവും നടത്തി.